എൻ എസ് എസ് മേഖലാ തല അവലോഗനയോഗം

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ പാലക്കാട്‌, തൃശൂർ ജില്ലകളിലെ ഒൻപത് താലൂക്ക് യൂണിയനുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മേഖല തല അവലോകന യോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. പാലക്കാട്‌ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് കരയോഗം അസിസ്റ്റന്റ് രജിസ്ട്രാർ വി ഉണ്ണികൃഷ്ണൻ, സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് ഭാരവാഹികൾ ആയ ജി ശങ്കരൻ നായർ, പി നാരായണൻ നായർ, പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.