പാലക്കാട്: ജെ ജെ എം പൈപ്പ്ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 22 ന് ജലവിതരണം മുടങ്ങും. പാലക്കാട് വാട്ടർ സപ്ലൈ സ്കീംന്റെ കീഴിൽ വരുന്ന മലമ്പുഴ .പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്ക് വരുന്ന വൈദ്യുതി ലൈനിൽ വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി,മലമ്പുഴ, അകത്തേത്തറ,പുതുപ്പരിയാരം, പുതുശ്ശേരി, പിരിയാരി. മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 23 ന് ജല വിതരണം പൂർണ്ണമായും, 24 ന് ഭാഗികമായും ജലവിതരണം മുടങ്ങുമെന്നും ഉപഭോക്താക്കൾ അവശ്യമായ മുൻ കരുതലുകളെടുക്കണമെന്നും ജലവിതരണ വകുപ്പ് മലമ്പുഴ അസിസ്റ്റ് എഞ്ചിനിയർ അറിയിച്ചു.