അക്ഷരദീപം ലഹരി വിരുദ്ധ സെമിനാറും സമ്മാനദാനവും നടത്തി

പാലക്കാട്ട്: ലഹരിയെ സമൂഹത്തിൽ നിന്നും പുറം തള്ളണമെങ്കിൽ ആദ്യം പ്രവർത്തനം ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് തുറന്ന കത്ത് മുഖ്യ പത്രാധിപർ എ.സുബ്രമണ്യൻ. അക്ഷരദീപം സാംസ്ക്കാരിക മാസിക ഗവ:വിക്ടോറിയ കോളേജിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും കവിതാ രചന മത്സര വിജയി കൾക്കുള്ള സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസോ, എക്സൈസോ, സർക്കാരോ വിചാരിച്ചാൽ മാത്രം വിദ്യാർത്ഥികളെ ലഹരിയിൽനിന്നും മോചിപ്പിക്കാൻ കഴിയില്ല. വിദ്യാർത്ഥികളുടെ സെന്റ് ഓഫ് മീറ്റിങ്ങുകളിൽ ലഹരി ഉപയോഗം വർദ്ധിച്ചിരിക്കയാണ് അതുകൊണ്ട് രക്ഷിതാക്കൾ കുട്ടികളോടൊപ്പം പോയി തങ്ങളുടെ മക്കളെ നിരീക്ഷിക്കണമെന്നും എ.സുബ്രമണ്യൻ പറഞ്ഞു.


വിക്ടോറിയ കോളേജ് മലയാളവിഭാഗം ഓ.വി.വിജയൻ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അക്ഷരദീപം പാലക്കാട് ജില്ലാ പ്രസിഡന്റ് പി.കെ.ജമീൽ കുമാർ അദ്ധ്യക്ഷനായി. പി.കെ.സതീഷ്, അസിസ്റ്റ് എക്സൈസ് കമ്മീഷണർ, തൃശ്ശൂർ ലഹരി വിരുദ്ധ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. അക്ഷരദീപം പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ലൂഷിതരാജൻ, ട്രഷറർ അഡ്വ: രാഖി.എൻ, വിക്ടോറിയ കോളേജ് മലയാളവിഭാഗം എച്ച് ഒ ഡി ശ്രീമതി.ശ്രീകല.ഏ.പി, മലയംപള്ളം ശങ്കരൻ കുട്ടി
എന്നിവർ സംസാരിച്ചു. അക്ഷരദീപം സാംസ്കാരിക മാസിക നടത്തിയ കവിത രചന മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായി.