പത്താം വാർഷികം ആഘോഷിച്ചു

മലമ്പുഴ: മലമ്പുഴ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ പത്താം വാർഷീകാഘോഷം മലമ്പുഴ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് സേതുമാധവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിനോ പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി.വി.ശ്രീകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളെ അനുമോദിച്ചു. ബെസ്റ്റ് ഫാമിലി തെരഞ്ഞെടുപ്പ് , പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ,കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായി.