ചെർപ്പുളശേരി: ഇരട്ട പെൺകുട്ടികൾക്ക് ഇരട്ടകളായ മണവാളന്മാരെ തന്നെ ലഭിക്കുക എന്നത് അപൂർവ്വമാണ്. എന്നാൽ അങ്ങനെ ഒരു കൗതുക കല്യാണത്തിന് വേദിയാവുകയാണ് ഇന്ന് മാരായമംഗലം കുളപ്പട ഒറവകിഴായിൽ കരിമ്പനക്കൽ തറവാട്.
കുളപ്പട കരിമ്പനക്കൽ അബൂബക്കർ – റജീന ദമ്പതികളുടെ മക്കൾ ബാസിമ & ബാസിറ എന്ന ഇരട്ട കുട്ടികൾക്ക് വല്ലപ്പുഴ ചെമ്മംകുഴി കരുവന്മാക്കയിൽ റഷീദ് ഖൈറുന്നീസ ദമ്പതികളുടെ മക്കളായ സഹദ് & സഈദ് എന്നിവരെയാണ് വരന്മാരായി ലഭിച്ചിരിക്കുന്നത്.
ഇത് വരെ വേർ പിരിഞ്ഞു നിൽക്കാത്ത രണ്ടുപേരും അപ്രതീക്ഷിതമായി വന്ന ഈ കല്യാണലോചനയിൽ വളരെ സന്തോഷത്തിൽ ആണ്. പരസ്പരം അറിഞ്ഞു ജീവിക്കുന്ന രണ്ടു സഹോദരിമാരെ കിട്ടിയതിൽ സഹതും സഈതും സന്തോഷത്തിൽ ആണ്. ഇരുവീട്ടിലെയും മാതാപിതാക്കളും ആഹ്ലാദതിമർപ്പിലാണ്. ഇരു മണവാട്ടികൾക്കും മംഗളാശംസകൾ നേർന്നുകൊണ്ട് യാസീൻ, നജീബ്, ശെറിന മറ്റു കുടുംബാംഗങ്ങൾ..