പാലക്കാട്: സിനിമാ സീരിയൽ, കോമഡി ഗാനരചനകളിലും, പൊതുവേദികളിൽ ജാതി പേരിന് കളങ്കം വരുത്തുന്ന രീതിയിൽ പണ്ടാരം ,പണ്ടാരൻ ,ആർത്തി പണ്ടാരം എന്നീ പദ പ്രയോഗങ്ങൾ വളരെ മ്ലേച്ഛമായി ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കണമെന്നും , വീരശൈവ ഉപ വിഭാഗമായ സാധു ചെട്ടി ,പിള്ള വിഭാഗത്തെ വീരശൈവയോടൊപ്പം ചേർക്കണ മെന്നും ,വീരശൈവ ഉപ വിഭാഗങ്ങളായ കുരുക്കൾ ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ ,പപ്പട ചെട്ടി ,ഹിന്ദു ചെട്ടിയാർ എന്നിവയെ കേന്ദ്ര പിന്നോക്ക പട്ടികയിൽ ഉൾപ്പെടുത്തുക ,പരമ്പരാഗത പപ്പട നിർമ്മാണ കോർപ്പറേഷൻ ,ബോർഡ് സ്ഥാപിക്കുക ,തിരഞ്ഞെടുപ്പിൽ പിന്നോക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ നിയമസഭാ പിന്നോക്ക സമിതി പാലക്കാട് കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന സമിതി ഉന്നയിച്ചു. നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് ,വർക്കിംഗ് പ്രസിഡൻറ് ആർ. രവി ,വൈസ്. പ്രസി .കൊ രമേഷ് ബാബു ,സെക്രട്ടറി ആർ. രവി കഞ്ചിക്കോട്,കുട്ടൻ കണ്ണാടി ,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു