മണ്ണാർക്കാട് : പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അരിയൂർ പാലത്തിനു സമീപം ഇന്നു രാവിലെ 8 30 ഓട് കൂടിയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ചരക്കിലോറിയിൽ തീയും പുകയും വന്നത് തമിഴ്നാട്ടിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ചരക്ക് വാഹനം. വാഹനത്തിൽ നിന്നും പുകയും ചെയ്യും കണ്ടതിനെത്തുടർന്ന് അവതാമിത്ര വളണ്ടിയർ അനീസ് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ഉടൻതന്നെ സീനിയർ റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ വി. സുരേഷ്കുമാർ, ടിജോ തോമസ്, സുഭാഷ് ഒ സ്, സുജീഷ് വി, ഹോം ഗാർഡ് അനിൽകുമാർ, ഡ്രൈവർ രാഗിൽ എം ആർ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തുകയും ഉടൻ തന്നെ ബാറ്ററി ബന്ധം വിച്ഛേദിക്കുകയുമാണ് ഉണ്ടായത്.വയറുകൾ കത്തി നശിച്ചെങ്കിലും വാഹനത്തിന് മറ്റു കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞു.