“പോഷൻ മാ- 2023”

മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പഞ്ചായത്ത്തല പരിപാടി എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മരുതറോഡ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ പി.ഉദയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റഹ്മാൻ എന്നിവർ ജീവിത ശൈലി രോഗങ്ങൾ, ഭക്ഷണക്രമം എന്നിവയെപ്പറ്റി ക്ലാസെടുത്തു.ഐ സി ഡി എസ് സൂപ്പർവൈസർ എം.കെ.ശാരദ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിർമ്മല, പഞ്ചായത്തംഗം വിനേഷ്, സി. അംബിക എന്നിവർ പ്രസംഗിച്ചു.അംഗൻവാടി അദ്ധ്യാപികമാരും കുട്ടികളുടെ അമ്മമാരും പാചകം ചെയ്തു കൊണ്ടുവന്ന പ്രോട്ടീൻ ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനവും വിതരണവും ഉണ്ടായി.