പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു.
അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ ആമുഖ പ്രഭാക്ഷണം നടത്തി.
ബഹുമാനപ്പെട്ട പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ.കെ.പി.തങ്കച്ചൻ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉൽഘാടനം ചെയ്തു.ഉൽഘാടന പ്രസംഗത്തിൽ തിരക്കു പിടിച്ച ഇന്നത്തെ യാന്ത്രി ക ജീവിതത്തിൽ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കണളും ലഘൂകരിക്കുവാൻ ഇത്തരം കൂട്ടായ്മകൾ ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും സമഭാവനയുടേയും സന്ദേശമാണ് ഓണം നൽകുന്നതെന്നും അത് നമ്മുടെ ജീവിതത്തിൽ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയേയും അദ്ദേഹം ഊന്നി പറഞ്ഞു.
അസോസിയേഷൻ പ്രസിഡൻറ് ശ്രീ.പി.കെ.വിജയ് അദ്ധ്യക്ഷത വഹിച്ചു.
കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട് അസോസിയേഷൻ ഓഫ് പാലക്കാട് വൈസ് പ്രസിഡന്റ് ശ്രീമതി ഗായത്രി പ്രമോദ് മുഖ്യാതിഥിയായിരുന്നു.പരസ്പരം അറിയുവാനും സ്നേഹം പങ്കിടാനുമുള്ള ഒരു വേദിയായി ഇത്തരം സ്നേഹസംഗമങ്ങൾ പരിണമിക്കട്ടെ എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. ക്യാപ്പ് സെക്രട്ടറി ശ്രീ.എ.വി.ശേഷൻ, ക്യാപ്പ് വൈസ് പ്രസിഡന്റുമായ ശ്രീ സത്യൻ നായർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ശ്രീ പ്രദീപ്, ശ്രീ രാമസ്വാമി അയ്യർ, സിന്ധു അയ്യപ്പദാസ് ,ഇന്ദു കണ്ണൻ, പി.കെ രാജേഷ്, ഡോക്ടർ ബേബി, ശ്രീ.നാരായണമേനോൻ എന്നിവർ പ്രസംഗിച്ചു.
ശ്രീമതി മിഥിലാ മധുസൂധനന്റെ സ്വാഗതനൃത്തത്തോടെ കലാപരിപാടികൾ ആരംഭിച്ചു. കൊച്ചു കുട്ടികളുടെയും മുതിർന്ന വനിതകളുടേയും ആകർഷകമായ പാട്ടും ഡാൻസും പരിപാടികൾക്ക് കൊഴുപ്പേറ്റി. അതിനു ശേഷം ഐ.ബി.ക്രിയേഷൻസ്, പാലക്കാട് ഒരുക്കിയ മെഗാഷോ അക്ഷരാർത്ഥത്തിൽ സദസ്സിനെ പ്രകമ്പനം കൊള്ളിച്ചു. വിഭവ സമുദ്ധമായ അത്താഴവിരുന്നോടെ യോഗം സമാപിച്ചു.