മലമ്പുഴ: മലമ്പുഴ-സ്നെയ്ക്ക്ക്ക് പാർക്കിനു മുൻവശം മുതൽ റോഡ് വെട്ടിപ്പൊളിച്ചീട്ട് ഏറെ നാളായെങ്കിലും അത് പൂർവ്വസ്തിതിയിലാക്കാത്തതിൽ ജനങ്ങളും മലമ്പുഴയിലെ ഡ്രൈവർ മാരും ഏറെ രോഷാകുലരാണ്.തങ്ങൾ തങ്ങളു.ടെ വാഹനങ്ങൾക്കു് റോഡ് ടാക്സ് കൃത്യമായി നൽകുന്നുണ്ട്. എന്നാൽ തങ്ങളുടെ വണ്ടിക്ക് ബുദ്ധിമുട്ടുകൂടാതെ സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നു് ഡ്രൈവർമാർ പറയുന്നു.റോഡ് ടാക്സ് വാങ്ങുന്നുണ്ടെങ്കിൽ ,വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള നടപടിയും സർക്കാർ ഏറ്റെടുക്കണമെന്നും വാനന ഉടമകളും ഡ്രൈവർമാരും പറയുന്നു.