പാലക്കാട് : പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകരുടെ ഓണാഘോഷം ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടന്നു. പ്രസ്സ് ക്ലബ് പ്രസിഡന്റ് എൻ. രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്താ, ട്രഷറർ സി. ആർ. ദിനേശ്, വൈസ് പ്രസിഡന്റ് വി. എം. ഷണ്മുഖദാസ്, ജോയിന്റ് സെക്രട്ടറി നോബിൾ ജോസ്, കെ യു ഡബ്ല്യൂ ജെ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, സംസ്ഥാന സമിതി അംഗങ്ങളായ സന്തോഷ് വാസുദേവ്, പി. സുരേഷ്ബാബു, ജിഷ അഭിനയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിമ്മി ജോർജ്, ടി. എസ്. മുഹമ്മദലി, നിന്നി മേരി ബേബി, പി. പി. രതീഷ്, തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കോളേജ് ഡയറക്ടർ തോമസ് ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.