പട്ടാമ്പി: മാതാവും കാമുകനും ചേർന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ 38 വയസ്, കൂടെ താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട് ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ 33 വയസ് എന്നിവർ ക്കെതിരെയാണ് പോലീസ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. പ്രായ പൂർത്തിയാവാത്ത് രണ്ട് കുട്ടികളെ പ്രതികൾ കട്ടിലിൽ കെട്ടിയിട്ടും, മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചും മറ്റും പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടികളുടെ പരാതിയിലാണ് പോലീസ് കേസടുത്തത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടി.