മലമ്പുഴ: മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിൽ പൈപ്പിടാനായി കുഴിച്ച ചാൽ വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണിയാണെന്ന് വിനോദ സഞ്ചാരികളും പരിസരത്തെ വ്യാപാരികളും പറയുന്നു. കട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ, ചാലിനു മുകളിലൂടെയിട്ടിരിക്കുന്ന പലക -പാലത്തിലൂടെ കടക്കുമ്പോൾ കാൽ വഴുതി വീഴാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
മഴക്കാലമായതിനാൽ ഇളകിയ മണ്ണ് ചെളിയായിക്കിടക്കുന്നതിനാൽ വഴുക്കൽ ഉണ്ടായിരിക്കുന്നതാണ് സഞ്ചാരികൾ വീഴാൻ കാരണമാകുന്നത്. എത്രയും വേഗം പൈപ്പിട്ട് കുഴി മൂടി അപകട സാദ്ധ്യത ഒഴിവാക്കണമെന്ന് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെട്ടു.