പട്ടഞ്ചേരി:.വനവല്‍ക്കരണത്തിന് വനംവകുപ്പ് കൂടുതല്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.വനംവന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണവിഭാഗം സംഘടിപ്പിച്ച ജില്ലാതല വനമഹോത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പെട്ടെന്ന് ഫലം കിട്ടുന്ന വിയറ്റനാംപ്ലാവുകളും,മാവുകളുമൊക്കെ റോഡരികിലും മറ്റും വെച്ചുപിടിപ്പിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പറമ്പില്‍ ആരംഭിക്കുന്ന സ്മൃതിവനത്തിന്റെ നിര്‍മ്മാണവും മരം നട്ടുകൊണ്ട് മന്ത്രി നിര്‍വഹിച്ചു.പഞ്ചായത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 33ശതമാനം പ്രദേശം ഹരിതാഭമാക്കുന്നതിന്റെ ഭാഗമായാണ് സ്മൃതിവനം നിര്‍മ്മിക്കുന്നത്.
പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. ശിവദാസ് അധ്യക്ഷനായി. പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേററര്‍ കെ. വിജയാനന്ദ് വനമഹോത്സവസന്ദേശം നല്കി. നെമ്മാറ ഡി. എഫ്. ഓ കെ. മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊല്ലങ്കോട് ബ്ലോക്ക് മെമ്പര്‍ കെ.മധു, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിലമുരളീധരന്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ഷൈലജ പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുകന്യ രാധാകൃഷ്ണന്,മെമ്പര്‍മാരായ സുഷമ മോഹന്‍ദാസ, സി.കണ്ടമുത്തന്‍, ജി.സതീഷ് ചോഴിയക്കാട്, രജിത സുഭാഷ്, ശോഭന ദാസൻ, എസ്.ശെൽവൻ, കെ.ചെമ്പകം, എം.അനന്തകൃഷ്ണൻ, ജോ.ബി.ഡി.ഓ.കെ സുന്ദരന്‍, പഞ്ചായത്ത്സെക്രട്ടറി.എം. എസ്. ബീന, ജൈവ വൈവിദ്ധ്യ പരിപാലന കമ്മിറ്റി കൺവീനർ സന്തോഷ്കുമാര്‍ എം. പട്ടഞ്ചേരി, പരിസ്ഥിതി പ്രവർത്തകൻ എസ്. ഗുരുവായൂരപ്പന്, തുടങ്ങിയവര്‍ സംസാരിച്ചു.സോഷ്യല്‍ ഫോറസ്റ്ററി അസി ഫോറസ്ററ് കണ്‍സര്‍വേററര്‍ എന്‍.ടി.സിബിന് സ്വാഗതവും സോഷ്യല്‍ ഫോറസ്റററി റേഞ്ച് ഫോറസ്ററ് ഓഫീസര്‍ പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. സ്മൃതി വനത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ മുന്നൂറോളം മരങ്ങളാണ് ഇപ്പോള്‍ നടുന്നത്.