പാലക്കാട്:ഒരു പ്രശ്നത്തെപ്പറ്റി കൂടുതൽ പഠിച്ച് ആഴത്തിലുള്ള റിപ്പോർട്ടിങ്ങ് ഈ കാലഘട്ടത്തിൽ ശ്രമകരമാണെന്ന് ജില്ലാ കലക്ടർ ഡോ: എസ്.ചിത്ര .കൊച്ചി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശിൽപശാല ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.പി ഐബി അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി അദ്ധ്യക്ഷത വഹിച്ചു.പാലക്കാട് പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് എൻ.രമേഷ് മുഖ്യ പ്രഭാഷണം നടത്തി.പ്രസ്സ് ക്ലബ്ബ് സെക്രട്ട റി മധുസുദനൻകർത്താ ,ശാമില കെ.വൈ., ജയ്.പി.ബാൽ, ആർ.പി.ശ്രീനാഥ്, പി.കെ.സുരേന്ദ്രൻ, രശ്മി റോജ തുഷാര നായർ, തുടങ്ങിയവർ സംസാരിച്ചു.