പാലക്കാട്: അടച്ചു പൂട്ടേണ്ട അവസ്ഥയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയിലെ ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് ടെക്സ്റ്റൈൽ മസ്ദൂർ സംഘം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. വ്യവസായ മേഖലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി എടുക്കുന്ന സ്ഥാപനങ്ങളാണ് ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ . ഇത്തരം സ്ഥാപനങ്ങൾ വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ബോർഡിൻ്റെ ഭീമമായ ചാർജ് വർദ്ധനവും അതുപോലെ കോട്ടന്റെ അമിതമായ വിലക്കയറ്റവും കാരണം താമസിയാതെ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി ശ്രീ രാജേഷ് പറഞ്ഞു.
കേരളത്തിലെ ഉള്ള വ്യവസായങ്ങൾ അടഞ്ഞു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത്തരം കാര്യങ്ങളിൽ കേരള സർക്കാർ ശ്രദ്ധ ചെലുത്തുന്നില്ല എന്നും ഈ രീതിയിൽ തുടർന്നു പോയാൽ ഭാരതീയ മസ്ദൂർ സംഘത്തിന്റെ അതിശക്തമായ പ്രക്ഷോഭം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകി. ടെക് സ്റ്റെയിൽ മസ്ദൂർ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി കെ രവീന്ദ്രനാഥ് , ബിഎംഎസ് ജില്ലാ ജോയന്റ് സെക്രട്ടറി എസ് രാജേന്ദ്രൻ ടെക്സ്റ്റൈൽ മസ്ദൂർ സംഘം ജില്ലാ സെക്രട്ടറി ശ്രീ എം അനന്തൻ .ശ്രീ ഗോപാലകൃഷ്ണൻ സി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ -എസ് രാജേന്ദ്രൻ ജില്ലാ പ്രസിഡണ്ട് . വൈസ് പ്രസിഡന്റുമാർ സി. ഗോപാലകൃഷ്ണൻ , പി.എം. ബാബു ദാസ് , ധനരാജ് ട . ജനറൽ സെക്രട്ടറി – എം. അനന്തൻ . സെക്രട്ടറിമാർ – വി.എ. – സുരേഷ്, ബി. സുരേഷ് ബാബു .കെ . . ശബരി . ഖജാൻജി – മുരളി മോഹൻ എന്നിവരെ തെരഞ്ഞെടുത്തു.