പാലക്കാട്: പാലക്കാട് ഗവ:മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെ പിടിഎ, എസ് എം സി ,എം പിടിഎ,പൂർവ്വ വിദ്യാർത്ഥി സംഘടന , രക്ഷാകർത്താക്കൾ എന്നിവരുടെ നേതൃത്ത്വത്തിൽ അഭിനന്ദിച്ചു. കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും വിജയം ആഘോഷിച്ചു. പി.ടി.എ പ്രസിഡൻ്റ് ധന്യ, എസ്.എം.സി പ്രസിഡൻ്റ് ദാവുദ് , എം.പി.ടി.എ പ്രസിഡൻ്റ് സുമതി സുരേഷ്, ഹരിദാസ് മച്ചിങ്ങൽ, ബബിത, ശിവാനന്ദൻ, ജഷ, ഹയർ സെക്കൻഡറി സ്കൂൾ ചെയർപേഴ്സൺ നാഫിയ ജാഫർ
എന്നിവർ വിജയ ആഘോഷത്തിന് നേതൃത്വം നല്കി സ്കുളിൻ്റെ നേട്ടത്തിന് അഹോരാത്രം പ്രയത്നിച്ച പ്രിൻസിപ്പാൽ പുഷ്കല, ഹൈസ്കൂൾ,എച്ച്.എം പുഷ്പ, ഹയർ സെക്കൻഡറി അദ്ധ്യാപികമാർ സ്കൂൾ സ്റ്റാഫ് എന്നിവരെ അഭിനന്ദിച്ചു.