ഒലവക്കോട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന
17,00000/–രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 ) ആണു് പിടിയിലായത് . പൂന കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ – സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത ഇയാളുടെ അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിൽ ആയിരിന്നു പണം സൂക്ഷിച്ചിരുന്നത്.
പണം കൈവശം വയ്ക്കാനുള്ള യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വോഷണത്തിനായി പാലക്കാട്
ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി പാലക്കാട് ആർ പി എഫ്. സി ഐ.എസ്. സൂരജ് കുമാർ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാരായ സജി അഗസ്റ്റിൻ,
എ.മനോജ്, കെ.സുനിൽകുമാർ കോൺസ്റ്റബിൾ. പി.ബി.പ്രദീപ്,വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്