വടക്കഞ്ചേരി : പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോട് ഇണങ്ങിച്ചേരുക, ജൈവ ഭക്ഷണം കഴിക്കുക എന്ന ആശയം പുതിയ തലമുറയ്ക്ക് നൽകാൻ സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി ആരംഭിച്ച പുതിയ പദ്ധതിയായ “ഹരിത ജീവൻ പദ്ധതി 20023 ” മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുരളി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി രക്ഷാധികാരി ഡോ: ഫിറോസ് ഖാൻ അധ്യക്ഷനായി. സൊസൈറ്റി സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ ജോസ് ചാലക്കൽ പദ്ധതിയെക്കുറിച്ച് വിവരിച്ചു. കൃഷിക്കാർ തങ്ങളുടെ മക്കളെ കൃഷിക്കാർ ആക്കുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന ഉദ്യോഗസ്ഥരാക്കി മാറ്റുന്ന സ്ഥിതിവിശേഷമാണ് ഇവിടെ ഉണ്ടാകുന്നതെന്നും തന്മൂലം കൃഷിക്കാർ ഇല്ലാതെ കേരളത്തിൽ കാർഷിക ഉൽപ്പന്നങ്ങൾ ഇല്ലാതാവുകയും അന്യസംസ്ഥാനങ്ങളിൽ നിന്നും കീടനാശിനി തെളിച്ച കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളതെന്നും പഠനത്തോടൊപ്പം തന്നെ കൃഷി പാഠവും കുട്ടികളെ പഠിപ്പിക്കണമെന്നും അതും ജൈവകൃഷി തന്നെ ആരോഗ്യത്തിന് ഗുണകരമായ രീതിയിൽ പഠിക്കണമെന്നും ജോസ് ചാലയ്ക്കൽ പറഞ്ഞു . ഇതിനായി രക്ഷിതാക്കൾ തന്നെ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു .പ്രോഗ്രാം കൺവീനർ ശ്രീവത്സൻ, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡണ്ട് ഡോ: വാസുദേവൻപിള്ള ,പിടിഎ പ്രസിഡണ്ട് സുമിതാ ജയൻ, എസ് പി സി കോഡിനേറ്റർ സുഗിത, പ്രധാന അധ്യാപിക ബിന്ദു ,കോഡിനേറ്റർമാരായ സേതുമാധവൻ, വിശ്വംഭരൻ, ,അധ്യാപകൻ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. പച്ചക്കറി നടീൽ ഉദ്ഘാടനം ഡോ: വാസുദേവൻ പിള്ള നിർവഹിച്ചു. കർഷകനെയും, വിദ്യാർത്ഥിയായ കുട്ടിക്കർഷകനെയും ,സ്ക്കൂളിലെ കൃഷി കോ-ഓർഡിനേറ്ററായ അധ്യാപകനെയും ചടങ്ങിൽ ആദരിച്ചു .കുട്ടികൾക്ക് പച്ചക്കറി തൈകൾ നട്ട ചെടിചട്ടികൾ വിതരണം ചെയ്തു .സമഗ്ര വെൽ നമ്പ് എജുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് സണ്ണി എംജെ മണ്ഡപത്തികുന്നേൽ , എക്സിക്യൂട്ടീവ് മെമ്പർമാരായ സായൂജ്, വിശ്വംഭരൻ , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.