മാധ്യമ പ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് നല്‍കി

പാലക്കാട്: പാലക്കാട് പ്രസ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓള്‍ കേരള കാറ്റില്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി റമദാന്‍ കിറ്റ് നല്‍കി. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ യൂസഫ് ഹാജി റമദാന്‍ കിറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് രമേശിന് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനന്‍ കര്‍ത്ത സ്വാഗതം പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ഉമ്മര്‍ മാസ്റ്റര്‍, പ്രസ് ക്ലബ് ട്രഷറര്‍ ദിനേഷ് ചേത്തല, പി.വി.എസ് ഷിഹാബ് സംബന്ധിച്ചു.