ജാമ്യത്തിലിറങ്ങിയ പ്രതി കുഴഞ്ഞു വീണു മരിച്ചു: കാമുകി തൂങ്ങി മരിച്ചു

മലമ്പുഴ: ഷാജഹാൻ വധ കേസിലെ പ്രതികളിലെരാൾ മരിച്ചു. മരണ വിവരമറിഞ്ഞ ഇയാളുടെ കാമുകിയും, കുഞ്ഞിൻ്റെ അമ്മയുമായ യുവതി തൂങ്ങി മരിച്ചു. സി പി ഐ എം മരുത റോഡ്ലോക്കൽ കമ്മറ്റി അംഗമായിരുന്ന ഷാജഹാനെ വധിച്ച കേസിലെ പ്രതി മരുതറോഡ്, കൊട്ടെക്കാട്ടിലെ ബിജു (30) ആണ് ഞായറാഴ്ച്ച വൈകിട്ട്, മദ്യപാനത്തിനിടയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രയിൽ വെച്ച് മരിച്ചത്.ഹൃദു രോഗമാണ് കാരണം.ഇയാൾ മരിച്ച വിവരമറിഞ്ഞ ഇയാളുടെ കാമുകിയെന്ന് പറയപെടുന്ന, ചേമ്പന, ഐഎംഎ ക്ക് സമീപം 53 ഏക്കറിലെ രേഷ്മ (25) തിങ്കളാഴ്ച്ച പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാജഹാൻ വധ കേസിൽ 12 പ്രതികളിൽ 8 പേർക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നു. അതിലൊരാളാണ് ബിജു. 53 ഏക്കർ പ്രദേശത്ത് അനധികൃത മദ്യവിൽപ്പന കേന്ദ്രത്തിൽ കൂട്ടുക്കാരുമൊത്ത് മദ്യപിക്കുമ്പോഴാണ് കുഴഞ്ഞ് വീണത്.