പുതിയ കാല വ്യവസായങ്ങൾക്ക് സാധ്യത വർധിച്ചുവെന്ന് മന്ത്രി പി.രാജീവ്
പാലക്കാട് : പുതിയ കാല വ്യവസായങ്ങൾക്ക് സാധ്യത വർധിച്ചുവെന്നും പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപ്പാദനത്തിൽ കേരള ബ്രാൻറുകൾക്ക് ഇടമുണ്ടെന്നും വ്യവസായ നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ കോസ്മറ്റിക് ബ്രാ ൻ്റായ മോർഗാനിക് സിൻ്റെ നിർമ്മാണശാല പുതുശ്ശേരിയിലെ കെ.എസ്.ഐ.ഡി.സി ഇൻവെസ്റ്റ്മെൻറ് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോസ്മറ്റിക് വിപണിയിൽ കേരളത്തിൻ്റെ പങ്ക് വളരെ ചെറുതാണ്. പക്ഷെ പ്രകൃതിദത്ത ഉൽപ്പന്നങ്ങളിലെ താൽപര്യം ജനങ്ങളിൽ വർധിച്ചു വരുകയാണ്. അത്താച്ചി ഗ്രൂപ്പിൻ്റെ പുതിയ സംരംഭം അതിലേക്കൊരു കാൽവെപ്പാണ്. വ്യവസായ വകുപ്പ് മാത്രം വിചാരിച്ചാൽ വ്യവസായം വരില്ല എല്ലാ വകുപ്പുകളും സംരംഭകരും ജനങ്ങളും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 11 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകി കഴിഞ്ഞു. കോളേജുകളോട് ചേർന്ന് വിദ്യാർഥികൾക്ക് കൂടി പ്രയോജനപ്പെടുന്ന കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കും തുടക്കം കുറിക്കും. ഇതിനായി നടപടികൾ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. അമ്മയുടെ പേരിൽ ആരംഭിച്ചിരിക്കുന്ന അത്താച്ചി ബ്രാൻഡിൽ നിന്ന് ഗുണമേന്മയുള്ള ഓർഗാനിക് ഉൽപന്നങ്ങളായിരിക്കും ലദ്യമാക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ രാജു സുബ്രഹ്മണ്യൻ പറഞ്ഞു .കമ്പനി സ്ഥാപക അത്താച്ചി അലമേലു സുബ്രഹ്മണ്യൻ ഭദ്രദീപം തെളിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എ മാരായ എ. പ്രഭാകരൻ, ഷാഫി പറമ്പിൽ, അത്താച്ചി ഗ്രൂപ്പ് സി.ഇ. ഒ കല്യാണ കൃഷ്ണൻ, വൈസ് ചെയർമാൻ ദീപ സുബ്രഹ്മണ്യൻ, കല്യാൺ ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ പ്രസീദ, വർഗീസ് മലക്കര, കരിമ്പുഴ രാമൻ , ബെനഡിക് വില്യംസ് എന്നിവർ പ്രസംഗിച്ചു. അത്താച്ചി ഗ്രൂപ്പ് എം.ഡി ഡോ.വിശ്വനാഥ് എൻ സുബ്രഹ്മണ്യൻ സ്വാഗതവും ചീഫ് ഇൻവെസ്റ്റ്മെൻ്റ് ഓഫിസർ ശങ്കർ നൂറണി ചൂഢാമണി നന്ദിയും പറഞ്ഞു.
മോർ ദാൻ ഓർഗാനിക് സ് എന്ന കൃഷിരീതിയിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോസ്മറ്റിക് ഉൽപന്നങ്ങളാണ് മോർഗാനിക് സ് എന്ന പേരിൽ അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനീസ് വിപണിയിലെത്തുന്നത്.