പാലക്കാട്: നിർമ്മാണ മേഖല മാഫിയകൾക്ക് കൊള്ളയടിക്കാനുള്ള മേഖലയായി മാറിയെന്ന് ലെൻസ് ഫെഡ് സ്ഥാപക സെക്രട്ടറി ആർ.കെ.മണി ശങ്കർ , സർക്കാർ റോയൽറ്റി ഫീസ് വർദ്ധിപ്പിച്ചത് മറയാക്കി ക്വോറി ഉടമകൾ വിലക്കയറ്റം രൂക്ഷമാക്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.മനോജ്, വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്ത സർക്കാർ നികുതി വർദ്ധനവിലൂടെ നടപ്പിലാക്കിയത് കൊടും കൊള്ളയെന്നും ആർ.കെ.മണി ശങ്കർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 200 രൂപയാണ് റോയൽറ്റി ഫീസ് ഇനത്തിൽ സർക്കാർ വർദ്ധിപ്പിച്ചത്. ഇത് മറയാക്കി ക്യോറി ഉൽപ്പന്നങ്ങൾക്ക് യൂണിറ്റിന് 500 മുതൽ 1000 വരെ ക്വാറി ഉടമകൾ വർദ്ധിപ്പിച്ചു , കമ്പി, സിമന്റ്, പ്ലംമ്പിങ് ഉൽപ്പന്നങൾ എന്നിവക്ക് തോന്നിയ പോലെയാണ് വില വർദ്ധിക്കുന്നത്. ഒരോ ജില്ലയിലും വില നിയന്ത്രണ അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ നടപ്പിലാക്കുന്നില്ല. വിലക്കയറ്റത്തിൽ നിന്നും സംരക്ഷിക്കേണ്ട സർക്കാറാണ് നികുതി ഭീകരത നടപ്പിലാക്കിയത്. നികുതി പരിഷ്ക്കാരത്തിന് എതിരല്ലെങ്കിലും ഭീമമായ നികുതിവർദ്ധനവ് സാധാരണക്കാരുടെ വീടെന്ന ജീവിതാഭിലാഷം സർക്കാർ ഇല്ലാതാക്കുകയാണ്. വില നിയന്ത്രിക്കുകയും നികുതി ഭീകരത ഇല്ലാതാവണമെന്നതുമാണ് സംഘടനയു ആവശ്യമെന്നും ഇരുവ രും പറഞ്ഞു, ജില്ല സെക്രട്ടറി വി. രമേഷ് , പി.പി. സുനിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.