മലമ്പുഴ:ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അകത്തേത്തറ ചാത്തൻ കുളങ്ങര ഭഗവതി ക്ഷേത്രം ഹുണ്ടിക മോഷണവുമായി ബന്ധപ്പെട്ട് ഹേമാംബിക പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി
മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ ഹേമാംബിക നഗർ പോലീസ് സ്ഥലത്ത് ചെന്ന് തെളിവ് ശേഖരിക്കുകയും ഡോഗ് സ്ക്വാഡ് ഫിംഗർ പ്രിന്റ് ഫോറൻസിക് എന്നിവരുടെ സഹായത്തോടെ തെളിവ് ശേഖരിക്കുകയും കിലോമീറ്ററോളം കടകളുടെയും വീടുകളുടെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടി.മലമ്പുഴ ആനക്കൽ പൂക്കുണ്ട് കോളനി വേലായുധൻ്റ മകൻ വിഷ്ണുവാണ് പിടിയിലായത്.
ഇയാൾ നിരവധി വാഹനമോഷണം, അമ്പലങ്ങൾ ,കടകൾ ,വീടുകൾ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി കൂടിയാണ് ന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡി.വൈ.എസ്.പി.വി. കെ.രാജുവിൻ്റെ നിർദ്ദേശപ്രകാരം ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി.വി.ബി.ന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ മധു ബാലകൃഷ്ണൻ സി.. , ജി.എസ്.ഐ.വി ജയരാഘവൻ. എസ്.സി.പി.ഒ.ഗ്ലോറിസൺ, സി.പി.ഒ.ബിജു പി.എൻ. . എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.