പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ പണിയുന്നത് സാങ്കേതിക അനുമതി ഇല്ലാതെ. ഇത് സംബന്ധിച്ച് പാലക്കാട് മുന്നോട്ട് പ്രവർത്തകൻ ഡോ. എം. എൻ. അനുവറുദ്ധീൻ വിവരാവകാശ പ്രകാരം ചോദിച്ചതിന് പാലക്കാട് മുനിസിപ്പാലിറ്റി നൽകിയ മറുപടിയിൽ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിനു (ഡി. പി. ആർ )അനുമതി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പത്രങ്ങൾക്ക് നൽകിയ കുറിപ്പിൽ സാങ്കേതി കാനുമതി ലഭിച്ചു എന്നാണ് മുനിസിപ്പാലിറ്റി അവകാശപ്പെട്ടിരുന്നത്.