കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഒഡിഷ സ്വദേശി രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് ഇവരും.സ്ഫോടനത്തില്‍ നെഞ്ചില്‍ ഗുരുതര പരുക്കേറ്റ രത്തന്‍ കുമാര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മുടിക്കല്‍ സ്വദേശി ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നു. വന്‍ ശബ്ദത്തോടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് തൊഴിലാളികള്‍ പറഞ്ഞു.