നിരോധിത സിഗരറ്റ്, ഇ-സിഗരറ്റ്, ഐഫോൺ എന്നിവ പിടികൂടി.
ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോകുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത -വിദേശ നിർമ്മിത സിഗരറ്റുകൾ,ഈ സിഗരറ്റുകൾ , ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ആർ പി എഫ് ഉം ക്രൈംഇൻറലിജൻസ് വിഭാഗവും ചേർന്ന് പിടികൂടി. ചെന്നൈയിൽ നിന്നും കാസർകോട്ടേക്ക് പോകുന്ന 22 637 ട്രെയിനിലെ എസ് 9 കോച്ചിൽ നിന്നാണ് ഇന്ന് രാവിലെ പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഗൾഫിൽ നിന്നും വിമാനമാർഗ്ഗം ചെന്നൈയിലെത്തി അവിടെനിന്നും ട്രെയിൻ മാർഗ്ഗം കാസർകോട്ടേക്ക് പോകുന്ന വഴിയാണ് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പിടിയലായത്.
കാസർകോട് സ്വദേശികളായ ഹസനാർ അബ്ദുൽ റഹ്മാൻ ( 54 )സാബിർ (35 ) ജാഫർ (36 )നജുമുദ്ധീൻ (34 )അബ്ദുൽ റഹ്മാൻ (41 )അലാവുദ്ദീൻ (38) എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കസ്റ്റംസ് അധികൃതർക്ക് കൈമാറി. ലഹരി വസ്തുക്കൾ ഉൾപ്പെടെ ട്രെയിൻ മാർഗ്ഗം കള്ളക്കടത്തുകൾ എന്നിവ കർശനമായി പരിശോധിക്കുമെന്ന് ആർപിഎഫ് കമാൻഡൻ്റ് അനിൽ. എസ് .നായർ പറഞ്ഞു .ആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ സൂരജ് എസ് കുമാർ, സബ് ഇൻസ്പെക്ടർ യു .രമേഷ് ,ടി എം ധന്യ ,എ എസ് ഐ സജി അഗസ്റ്റിൻ, ഡബ്ലിയു സി വീണ ഗണേഷ്, എച്ച് അസ് മാരായ കെ. യു. മനോജ് ,എം ‘പ്രസന്നൻ, എൻ ശ്രീജിത്ത് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. 6990 കാർട്ടൺ സിഗരറ്റ് , 774 ഈ സിഗരറ്റ് , 25ഐഫോൺ, 30ഗ്രാം തൂക്കമുള്ള 2 ഗോൾഡ് കോയിൻ എന്നിവയാണ് പിടിച്ചെടുത്തവയിൽ ഉള്ളത്.