ചിറ്റൂർ: ഗവ.കോളേജിലെ വില പിടിപ്പുള്ള വൻ മരങ്ങൾ മുറിച്ചുമാറ്റിയ കുറ്റക്കാരെ സംരക്ഷിക്കാൻ ‘ ദൃശ്യം’ സിനിമ മോഡൽ അട്ടിമറിയെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. മരം മുറി പ്രതികളെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ചിറ്റൂർ , കൊഴിഞ്ഞാമ്പാറ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ 26, 27 തിയ്യതികളിൽ നടന്ന മരം കൊള്ള 28, 29 തിയ്യതികളിൽ നടന്നുവെന്ന് വരുത്താൻ കോളേജ് അധികൃതർ – സി.പി.എം. നേതൃത്വ ഗൂഢാലോചന നടന്നു. അഗളി ഡി.വൈ.എസ്.പിയും സി.പി.എം. ജില്ലാ നേതൃത്വവും ഇടപെട്ട് സി.പി.എം. അനുകൂല അധ്യാപകരെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. മരം മുറിക്കുക മാത്രമാണ് ചെയ്തതെന്നും മുറിച്ച മരം കടത്തി കൊണ്ടുപോയിട്ടില്ലെന്നും സ്ഥാപിക്കാൻ ശ്രമം നടക്കുകയാണ് .ഇതിനായി മുറിച്ച മരം കൊണ്ടുപോയ പൊളളാച്ചിയിയിലെ പേപ്പർ മില്ലിലെ രേഖകളടക്കം മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കം തടയുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
കോൺഗ്രസ്ചിറ്റൂർ ബ്ലോക്ക് പ്രസിഡന്റ് ആർ. സദാനന്ദൻ അധ്യക്ഷനായി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ. സി. പ്രീത് , കോൺഗ്രസ് കൊഴിഞ്ഞാമ്പാറ ബ്ലോക്ക്
പ്രസിഡന്റ് ആർ. രാജമാണിക്കം , യു.ഡി.ഫ്. ചിറ്റൂർ നിയോജകമണ്ഡലം ചെയർമാൻ പി. രതീഷ് , മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. പങ്കജാക്ഷൻ , രാഘവൻ പൊൽപ്പുള്ളി ,കെ. ഭുവനദാസ്, ആർ. ബാബു , ഇ. സച്ചിദാനന്ദൻ , എ. സദാനന്ദൻ ,യു. പ്രസാദ് , ഹരിദാസ് , എ. ടി. ശ്രീനിവാസൻ, പി. സുരേഷ്ബാബു ,എസ് ശ്രീനാഥ് , മുരുകേശൻ പാലത്തുള്ളി എന്നിവർ സംസാരിച്ചു.