സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി

പാലക്കാട് : ‘നാം മനുഷ്യർ നാമൊന്ന് ‘പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ സമകാലിക വിഷയങ്ങളെക്കുറിച്ച ചർച്ചകൾ കൊണ്ടും വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടു. ശ്രദ്ധേയമായി.

ചെയർമാൻ പ്രഫ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു. രൂപത മുൻ വികാരി ജനറൽ റവ.ഫാദർ ജോസഫ് ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ‘സാമൂഹികമായ അസമത്വവും വിഭാഗീയതയും ശക്തിപ്പെട്ട സാഹചര്യത്തിൽ സാഹോദര്യവും ഐക്യവും ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും കഴിയണമെന്നും മാനവികതയും സ്നേഹവും നിലനിർത്താൻ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

റിട്ട.എസ്.പി കെ.വിജയൻ, റിട്ട. ഡി.വൈ.എസ്.പിമാരായ വി.എസ്.മുഹമ്മദ് കാസിം, ബാലൻ, ഡോ.പി.മുരളി, അഡ്വ. ഗിരീഷ്, അഡ്വ. രാജേഷ്, നഗരസഭാ കൗൺസിലർമാരായ എം.സുലൈമാൻ, സുജാത, സാമൂഹിക പ്രവർത്തക ജിസ ജോമോൻ, മത്തായി മാഷ്, പി.രാമകൃഷ്ണൻ, കെ.അബ്ദുസലാം, കെ.ചന്ദ്രൻ, പി.എം. ഹാരിസ്, എം.അഖിലേഷ്, രഘുനാഥ് മേനോൻ, ദീപ ജയപ്രകാശ്, റസിയ ഫിറോസ്, നിർമ്മല ബാലൻ, എൻ.റ്റി. ജോസ്, കെ.നാരായണൻ, കെ.പി.അലവിഹാജി, എസ്കെ.മേനോൻ, സി.ആർ. ജ്യോതി പ്രസാദ്, എം ദിൽഷാദലി, നൗഷാദ് ആലവി തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ ആശംസകൾ നേർന്നു. സൗഹൃദവേദി ജനറൽ കൺവീനർ അഡ്വ. മാത്യുതോമസ് ജനറൽ സെക്രട്ടറി എഞ്ചി. എൻസി. ഫാറൂഖ് നന്ദിയും പറഞ്ഞു.

നൗഷാദ് ആലവി
8891448144