റോഡ് ഉപരോധിക്കും: വ്യാപാരികൾ

മുണ്ടൂർ: റോഡുപണിയുടെ പശ്ചാത്തലത്തിൽ റോഡരികിലെ കച്ചവട സ്ഥാപനങ്ങൾ, ബസ്സുകാത്തു നിൽക്കുന്നവർ, ഓട്ടോസ്റ്റാൻറിലെ ഓട്ടോ ഡ്രൈവർമാരടക്കം ഒമ്പതാം മയിലിലെ ജനങ്ങൾ പാറപ്പൊടിശല്യം മൂലം ബുദ്ധിമുട്ടുകയാണ്.വാഹനങ്ങൾ പോകുമ്പോഴും കാറ്റടിക്കുമ്പോഴും പൊടിപടലങ്ങൾ പറന്ന് പൊതുജനങ്ങൾക്ക് ശല്യമാകാതിരിക്കാൻ വെള്ളം തളിക്കണമെന്ന് അധികൃതരോട് പലതവണ പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പറയുന്നു. എത്രയും വേഗം നടപടി ആയില്ലെങ്കിൽ റോഡ് ഉപരോധ മടക്കം സമര പരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു.