പാലക്കാട്: യുഎംസി പാലക്കാട് മുൻസിപ്പൽ ടെനൻസ് അസോസിയേഷൻ ആർദ്രം കുടുംബ സഹായ പദ്ധതിയിൽ അംഗങ്ങളായവരുടെ അപേക്ഷകൾ ജില്ലാ ട്രഷറർ കെ. ഗോകുൽദാസിന് പ്രസിഡൻറ് വി.എം.ഷൗക്കത്ത് കൈമാറി. അംഗങ്ങളുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ ധന സഹായം ലഭിക്കുന്ന പദ്ധതിയാണ് ആർദ്രം പദ്ധതി .പാലക്കാട് മുനിസിപ്പാൽ ടെനൻസ് അസോസിയേഷന്റെ നഗരസഭ കെട്ടിടങ്ങളിലെ വാടകക്കാരായ സാധാരണക്കാരായ അംഗങ്ങൾക്ക് പദ്ധതി വലിയൊരു ആശ്വാസമാകും എന്നതിനാൽ മുഴുവൻ അംഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അധ്യക്ഷൻ അറിയിച്ചു. പ്രസിഡൻറ് വി. എം. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു .ജില്ലാ ട്രഷറർ . ഗോകുൽദാസ് മുഖ്യപ്രഭാഷണം നടത്തി .ജനറൽ സെക്രട്ടറി എ .ഷാഹുൽഹമീദ് ,
ട്രഷറർ എൻ .രമേശ് ,എ . . അബൂബക്കർ സാദിഖ് , . കെ. അബ്ദുൽ ഗഫൂർ , എഫ് . കെ. ഫാറൂഖ്, സുരേഷ് കുമാർ , അബ്ബാസ് ,എൻ .മൻസൂർ, എന്നിവർ സംസാരിച്ചു.