പട്ടാമ്പി: മതുപ്പുള്ളി – പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വടം വലി മത്സരം നടത്തി. ലഹരി വിരുദ്ധ സന്ദേശവുമായി അഖില കേരള അടിസ്ഥാനത്തിൽ ആയിരുന്നു വടം വലി മത്സരം സംഘടിപ്പിച്ചത്. സഹൃദയ വായനശാല സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരം മതുപ്പുള്ളി പൊറ്റയിൽ പ്രത്യേകമായി തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 35 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. “ലഹരി രഹിത ജീവിതം, നിത്യ ഹരിത ജീവിതം” എന്ന മുദ്രാവാക്യമുയർത്തി യുവാക്കൾ നടത്തിയ വടംവലി മത്സരത്തിൽ മുവ്വായിരത്തിലധികം യുവാക്കൾ പങ്കാളികളായി. തൃത്താല സി.ഐ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സഹൃദയ ലൈബ്രറി പ്രസിസന്റ് സി. മൂസ പെരിങ്ങോട് അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ് മുഖ്യാതിഥിയായി. ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ കെ.ജെ. പ്രവീൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എം കബീർ, വാർഡ് അംഗം കെ.വി. മൊയ്തുണ്ണി, കെ.എം സലീം, നേതൃസമിതി കൺവീനർ പി.വി കുട്ടി നാരായണൻ, കലാ മണ്ഡലം ചന്ദ്രൻ, ക്ലബ് പ്രവർത്തകരായ ഷാജി പുലാക്കൽ, ഇ.വി.മുഹമ്മദ് മനോജ്, സെക്രട്ടറി സി.പി. ഷക്കീർ, എ.ഷമീർ, എം.കെ. നാദിർഷാ, എസ്.ഐ. ഡേവിഡ്, എം.കെ. ഷാഹിദ്, പി.എം. യൂസഫലി, ഇ.കെ. ആബിദ്, അബൂ ത്വാഹിർ, ഹനീഫ ഹൈദരാലി, കെ.വി.ഷാജി, എം.കെ. മൊയ്തുണ്ണി, സി.പി.ഷമീർ , സി.പി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഷൊർണൂർ ഡി.വൈ.എസ്.പി വി.സുരേഷ് ആശംസകളറിയിച്ചു. വാശിയേറിയ മത്സരത്തിൽ തൃശ്ശൂരിലെ വിൻ ബോയ്സ് ഒന്നാം സ്ഥാനവും, കെ.വി.സി. കാറൽമണ്ണ രണ്ടാം സ്ഥാനവും, ആഹാ എടപ്പാൾ മൂന്നാം സ്ഥാനവും നേടി. മത്സരത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പ് മത്സരത്തിൽ ഗൃഹോപകരങ്ങൾ സമ്മാനമായി നൽകി.