വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശിൽപശാല നടത്തി

പാലക്കാട് :ജില്ലാ ക്രൈം ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ടൗൺ നോർത്ത് ജനമൈത്രി, ജില്ലാ ട്രോമാ കെയർ സൊസൈറ്റി , ഫയർ ആൻഡ് റെസ്ക്യൂ, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവർ സംയുക്തമായി പി എം ജി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏകദിന ട്രാഫിക് ബോധവൽക്കരണ ശില്പശാല നടത്തി. ട്രാഫിക് നിയമങ്ങൾ പാലിക്കും എന്ന സെൽഫി പോയന്റും ട്രാഫിക് ചുമർചിത്രവും പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശശികുമാർ പി. ഉദ്ഘാടനം ചെയ്തു, പി എം ജി ഹൈസ്കൂൾ എച്ച് എം. ടി. നിർമ്മല സ്വാഗതം പറഞ്ഞു . ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത് കുമാർ അദ്ധ്യക്ഷനായി. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിനെ കുറിച്ച് അവബോധം നൽകി, പാലക്കാട് ജില്ലാ ട്രോമാകെയർ സൊസൈറ്റി പ്രസിഡൻ്റ് ഉണ്ണിവരദം, ടൗൺ നോർത്ത് ജനമൈത്രി സമിതി അംഗം മനോജ് (ഐഎ ജി),റാഫി ജയ്നിമേട്,ബീറ്റ് ഓഫീസർ ശിവകുമാർ .പി തുടങ്ങിയവർ പ്രസംഗിച്ചു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലമീഹ .എ .കെ, എസ്പിസി ചാർജ് രാജൻ ഇ .ജെ. നന്ദി പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഫസ്റ്റ് എയ്ഡ് വിഷയത്തെക്കുറിച്ചും ഫയർ ആൻഡ് റെസ്ക്യൂ മായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച് ഫയർ സേഫ്റ്റി ഓഫീസർമാരായ സതീഷ്.എസ്, പ്രഭു.ബി, സന്തോഷ് . ജയകുമാർ . ആർ .എന്നിവരും ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് പ്രതിനിധി എസ്.കെ. സുനിൽ എ എം വി ഐ ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസറുടെ ട്രാഫിക് ബോധവൽക്കരണ ക്ലാസും പ്രസ്തുത പരിപാടിയിൽ ഉണ്ടായി.