കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്തു

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തിയ ഒന്നാംഘട്ട പ്രവർത്തനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ കേരളശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, വിമുക്തി ക്ലബ്ബും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.

പ്രിൻസിപ്പൽ എൻ എസ് സിനു ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക പി രാധിക അധ്യക്ഷത വഹിച്ചു. വിമുക്തി കോഓർഡിനേറ്റർമാരായ ഗായത്രി, വി എം നൗഷാദ്, മറ്റു അധ്യാപകർ നേതൃത്വം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കുഴിച്ചുമൂടുകയും ചെയ്തു.