മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് കൊപ്പം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. പട്ടാമ്പി സി എ പ്രശാന്ത് ക്ലിന്റന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച 10 മണിയോടെയാണ് കൊപ്പം മണ്ണേങ്ങോട് അത്താണിയിൽ വാടകക്ക് താമസിച്ചിരുന്ന രണ്ടുപേർ ചേർന്ന് പരിക്കേറ്റ യുവാവിനെ വാണിയംകുളം പി കെ ദാസ് ഹോസ്പിറ്റൽ എത്തിക്കുന്നത് ഇവിടെ വച്ചാണ് പെരുമ്പറതൊടി അബ്ദുൽ സലാമിൻറെ മകൻ ഹർഷാദ് മരണപ്പെടുന്നത് 21 വയസ്സ് ഉണ്ട്. കെട്ടിടത്തിന്ന് മുകളിൽ നിന്നു വീണു പരിക്ക് പറ്റി എന്നാണ് കൂടെ ഉണ്ടായിരുന്നവർ ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ കൊപ്പം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവത്തിൽ പോലീസ് ഇടപെടുന്നതും അന്വേഷിക്കുന്നതും ഹക്കീം എന്നയാളുടെ പേരിലാണ് കൊപ്പം വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത്. പട്ടാമ്പി സി എ പ്രശാന്ത് ക്ലിന്റന്റെയും, കൊപ്പം എസ് ഐ എം ബി രാജേഷിന്റെയും സംയുക്ത നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഷൊർണൂർ ഡിവൈഎസ്പി സംഭവസ്ഥലം സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കാരണം കൊലപാതകമാവാമെന്ന് പോലീസിന് സൂചന ലഭിച്ചത്. അതേസമയം ഹർഷാദിനെ ആസ്പത്രിയിൽ ആക്കി മുങ്ങിയതെന്ന് സംശയിക്കുനാനയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.