റോഡപകടങ്ങൾ ഉണ്ടാകുന്നത് റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ട് :റാഫ് 

പാലക്കാട് :റോഡപകടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവിങ്ങിലെ റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ടാണെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ( റാഫ്) ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.റോഡ് നിയമങ്ങൾ പാലിക്കാൻ  മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം .അബ്ദു .റാഫ് ജില്ലാ കൺവെൻഷൻ ശിക്ഷനിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ല പ്രസിഡൻറ് എൻ.ജി. ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളത്തായി ,ജില്ലാ വൈസ് പ്രസിഡണ്ട് വി .അറുമുഖൻ, ട്രഷറർ കെ. വി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകളും വിവിധ പദ്ധതികളുടെ ആസൂത്രണങ്ങളും നടന്നു.