പാലക്കാട് : തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്തും വിധം ജനാധിപത്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കേരളാ ഗവർണ്ണർ ആരിഫ് മുഹമദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് എൻ.സി.പി ജില്ലാ നേതൃയോഗം അഭ്യർത്ഥിച്ചു.
എൻ.സി.പി ജില്ലാ കമ്മറ്റി ആഫീസിൽ ചേർന്ന യോഗം ജില്ലയുടെ ചുമതം വഹിക്കുന്ന എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി, മുരളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് എ. രാമസ്വാമി അദ്ധ്യക്ഷത വഹിച്ചു. ഗവർണ്ണറുടെ നിലപാടുകൾക്കെതിരെ എൽ ഡി എഫ് ജില്ലാ കമ്മറ്റി നവംമ്പർ 15 ന് നടത്തുന്ന പ്രതിഷേധ റാലി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. നവംബർ 14 ന് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ജന്മദിനത്തിൽ സിമ്പോസിയം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാന ജന: സെക്രട്ടറി പി.എ. റസാഖ് മൗലവി, സംസ്ഥാന സെക്രട്ടറി സി.എ. സലോമി , സംസ്ഥാന എക്സി : അംഗങ്ങളായ ഓട്ടൂർ ഉണ്ണികൃഷ്ണൻ, പി.അബ്ദുൾ റഹ്മാൻ , ജെ.സതീഷ് കുമാർ, ഷൗക്കത്തലി കുളപ്പാടം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ മോഹൻ ഐസക്ക്, പി.മൊയ്തീൻ കുട്ടി, ഷെനിൻ മന്ദിരാട് ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. അബ്ദുൾ റഹ്മാൻ, പൊന്നിൽ വേണു, അഡ്വ: ടി.രവി ശങ്കർ, എം.ടി സണ്ണി, എസ്.ജെ.എൻ. നജീബ്ബ്, ഇ.വി. നൂറുദ്ദീൻ, എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
എ രാമസ്വാമി
എൻ.സി.പി. ജില്ലാ പ്രസിഡണ്ട്
പാലക്കാട്.