പാലക്കാട്:മുൻസിപ്പൽ ബസ്റ്റാഡിനായി ഭാരതിയ നാഷണൽ ജനതാദൾ നടത്തിവന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. മണ്ണ് പരിശോധനയും സി പി ആർ നടപടികളും നഗരസഭ പൂർത്തീകരിച്ചതിനെ തുടർന്നാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. തുടർനടപടികൾ സ്വീകരികേണ്ട ജില്ല പഞ്ചായത്ത് അനങ്ങാപ്പാറ നയം സ്വീകരിച്ചാൽ സമരം ശക്തമാക്കുമെന്ന് ഭാരതിയ നാഷണൽ ജനതാദൾ മണ്ഡലം പ്രസിഡണ്ട് സുജിത്ത് ആർ. മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 2019 ലാണ് നവീകരണത്തിനായി മുൻസിപ്പൽ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാത്തതിന്നെ തുടർന്നാണ് ഭാരതിയ നാഷണൽ ജനതാ ദൾ സമര രംഗത്തേക്കിറങ്ങിയത്. സമരം ശക്തമായി 165 ദിവസം പിന്നിടുന്നതിനിടെയാണ് നഗരസഭ മണ്ണ് പരിശോധനയും ഡി പി ആർ ഉം തയ്യാറാക്കിയത്. ഇതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ ബി എൻ ജെ തീരുമാനിച്ചത്. ബസ്സ്റ്റാഡ് നിർമ്മാണത്തിനായി ടെണ്ടർ ഉൾപ്പടെയുള്ള തുടർനാടപടികൾ സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്താണ് . ബസ്റ്റാൻഡ് നിർമ്മാണത്തിനായി വി.കെ ശ്രീകണ്ഠൻ എം പി .ഇതിനോടകം 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 30 ദിവസത്തിനകം ജില്ലാ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ സമരം ശക്തമായി തുടരുമെന്നും ഇരുവരും പറഞ്ഞു. മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാടും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു