ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണ വിതരണം പുനരാരംഭിച്ചു

പാലക്കാട്: ജില്ലാ ഹോസ്പിറ്റലിലെ രോഗികൾക്കുള്ള സൗജന്യ ഭക്ഷണവിതരണം പുനരാരംഭിച്ചു. ഭക്ഷണ വിതരണം പാലക്കാട് നഗരസഭാംഗവും സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡണ്ടുമായ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. സഹജീവികളെ ചേർത്തുപിടിക്കാൻ ചെറുപ്പക്കാർ മുന്നോട്ടു വരണമെന്നും വിശപ്പടക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണെന്നും നഷ്ടപ്പെട്ടു പോകുന്ന മനുഷ്യത്വം വീണ്ടെടുക്കാൻ എല്ലാവരും ഒന്നിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പതിമൂന്ന് വർഷമായി നടന്നു വരുന്ന ഭക്ഷണ വിതരണം കോവിഡിനെ തുടർന്നാണ് നിർത്തിവെച്ചിരുന്നത്. ഇരുനൂറോളം പേർക്കാണ് നൽകുന്നത്.

ഏരിയാ രക്ഷാധികാരി ഹാരിസ് മൗലവി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത് ജനറൽ സെക്രട്ടറി പി.അഫ്സൽ കൺവീനർമാരായ ഹസനുൽ ബന്ന, റഫീഖ് പുതുപ്പള്ളിതെരുവ്, ഖുബൈബ്, അബ്ദുസ്സലാം, ഷമീർ, അസീസ് എന്നിവർ നേതൃത്വം നൽകി.