പാലക്കാട്: ഒന്നാം വിള കൊയ്യാൻ ശേഷിക്കുന്ന അയലൂർ, നെന്മാറ, തുടങ്ങി വിവിധ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ മയിലുകൾ കൂട്ടത്തോടെ വിള നശിപ്പിക്കുന്നു. മഴമൂലവും മെതിയന്ത്രങ്ങൾ എത്താത്തതും വിളഞ്ഞു പാകമാകാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിലുമാണ്. മയിലുകൾ കൂട്ടത്തോടെ നെല്ല് തിന്നാൻ എത്തുന്നത്. കർഷകർ കാവൽ നിന്നാലും പറന്നുപോയി മറ്റൊരു വരമ്പിലിരുന്ന് കൂട്ടത്തോടെ നെല്ലു നെൽക്കതിരുകൾ തിന്നു നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ചില സ്ഥലങ്ങളിലെ ഞാറു പാകിയ നെൽപ്പാടങ്ങളിലും മയിലുകളുടെ ശല്യം രൂക്ഷമായുണ്ട്. പാവൽ, പയർ, വാഴ തുടങ്ങി പച്ചക്കറികളിൽ വരെ മയിലുകൾ മൂലം കൃഷിനാശം ഏറിയിരിക്കുകയാണ്. നെൽ പാടങ്ങളിൽ പടക്കം പൊട്ടിച്ചും മയിലുകളെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വർഷങ്ങളായി ചൂലന്നൂർ മയിൽ സങ്കേതത്തിന് സമീപമുള്ള കർഷകർ മാത്രം അനുഭവിച്ചിരുന്ന ദേശീയ പക്ഷി മൂലമുള്ള കാർഷിക ദുരിതം ദേശീയ ദുരന്തമായി ഇപ്പോൾ പാലക്കാട് ജില്ലയിലെ എല്ലാ കാർഷിക മേഖലയിലെ കർഷകർക്കും ദുരന്തമായി മാറിയാതായി വിവിധ പ്രദേശങ്ങളിലെ കർഷകർ പരാതി പറയുന്നു.