കെഎസ് ബിഎ പാലക്കാട്‌ ജില്ലാ പ്രസിഡന്റിനെ സ്വീകരിച്ചു

ആലത്തൂർ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജി.ഗംഗാധരനെ അ സോ സിയേഷൻ ആലത്തൂർ കമ്മിറ്റിയുടെനേതൃത്ത്വത്തിൽ സ്വീകരണം നൽകി.

ആലത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആറുമുഖൻ അധ്യക്ഷത വഹിച്ചു.
പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ജി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻഅസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റിനെ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി ആലത്തൂർ ബ്ലോക്ക് ട്രെഷർ ഉമ്മറും, കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റിക്കുവേണ്ടി ആലത്തൂർ താലൂക്ക് കമ്മിറ്റി യംഗം പ്രകാശനും, താലൂക്ക് കമ്മിറ്റിക്കുവേണ്ടി ആലത്തൂർ താലൂക്ക് കമ്മിറ്റിയംഗം നിഷാദും ചേർന്നു് സ്വീകരണം നൽകി. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജേഷ് വിശദീകരണം നൽകി. ആലത്തൂർ താലൂക്ക് സെക്രട്ടറി സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു .

അഞ്ചുമൂർത്തിമംഗലത്ത് ഒമ്പത് പേരുടെ മരണതിനിടയാക്കിയ വാഹന അപകടത്തിൽ അനുശോചിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എം സി അഭിലാഷിനെ അഭിനന്ദിച്ചു .കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ പാലക്കാട് ജില്ല ജോയിൻ സെക്രട്ടറി വി കെ സതീഷ്, കുഴൽമന്നം ബ്ലോക്ക് സെക്രട്ടറി അനീഷ്, ആലത്തൂർ താലൂക്ക് ട്രഷറർ സിദ്ദീഖ് ആശംസകളർപ്പിച്ചു. ആലത്തൂർ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ അഭിലാഷ് എംസി സ്വാഗതവും ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവപ്രസാദ്.എം വി,നന്ദിയും പറഞ്ഞു.