നെന്മാറ: ആറു വയസ്സുകാരി ബ്ലഡ് കാൻസർ ബാധിതയായ ശ്രിപ്രിയക്ക് കെഎസ്യു നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച തുകയായ 102350 രൂപ ഷാഫിപറമ്പിൽ എംഎൽഎ കുടുംബത്തിന് കൈമാറി. നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കാൻസർ രോഗികൾക്ക് ഉപയോഗക്കാനായി മൂന്ന് വർഷമായി വളർത്തിയ മുടി മുറിച്ച് നൽകിയ അയിലൂർ സ്വദേശിയായ 11 വയസ് കാരൻ മാസ്റ്റർ ആദിത് വിനേഷിനെ അനുമോദിച്ചു.
കെഎസ്യു നെന്മാറ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജി.രാഹുൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി എൽദോ, കെഎസ്യു ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയഘോഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് .വി.ഗോപാലകൃഷ്ണൻ, ആർ.അനൂപ്, ഡാനിഷ് മാത്യൂ, പി.രാജേഷ്, പ്രബിത ജയൻ ,എ.മോഹനൻ, എസ്.എം.ഷാജഹാൻ, എ.ശിവരാമൻ, ആർ.സുരേഷ്, പി.പി.ശിവപ്രസാദ്, പ്രദീപ് നെന്മാറ, സി.വിഷ്ണു ,വിനീത് കരിമ്പാറ, പ്രമോദ് തണ്ടലോട്, ഡാനിയേൽ എലവൻഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.