പാലക്കാട്: രാമശ്ശേരി ഗാന്ധി ആശ്രമവും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റും എൻ.സി.സി യൂണിറ്റും ചേർന്ന് അഹിംസാ സന്ദേശ പദയാത്ര സംഘടിപ്പിച്ചു. എലപ്പുള്ളി ഗവ. എ.പി. ഹൈസ്ക്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്സും, എൻ.സി.സി കേഡറ്റ്സും, അന്ത്യോയ പദ്ധതി പ്രവർത്തകരും ഗാന്ധി ആശ്രമം പ്രവർത്തകരും ചേർന്ന് എലപ്പുള്ളി ഗവ. എ.പി.ഹൈസ്ക്കൂളിൽ നിന്നും രാമശ്ശേരി ഗാന്ധി ആശ്രമത്തിലേക്ക് നടത്തിയ പദയാത്ര മുൻ മന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി.കബീർ ഉൽഘാടനം ചെയ്തു.
സർവ്വോദയകേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. ശുദ്ധോധനൻ മുഖ്യ പ്രഭാഷണം നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർഡോ. രാജേഷ്.സി, പഞ്ചായത്ത് മെമ്പർ ഗിരീഷ് ബാബു. കെ, എസ്.പി.സി. സിവിൽ പോലീസ് ആഫീസർ രേഖ.കെ, എൻ.സി.സി.ആഫീസർ വി.മുരളീധരൻ, വിനിത. വി, അനുരാധ. ആർ, എൻ.സി.സി ലീഡർമാരായ അമൃത ബി, അബിൻ. എസ്, എസ്.പി.സി. ലീഡർമാരായ അഭിനയ. എസ്,
സഞ്ജയ് കൃഷ്ണ, ഗൈഡ്സ് ലീഡർ ശ്രുതി. എസ്, പി.റ്റി.എ.പ്രസിഡണ്ട് ബാലകൃഷ്ണൻ കെ, ഗാന്ധി ഫിലിം ഡയറക്ടർ ലക്ഷ്മി പത്മനാഭൻ സർവ്വോദയ കേന്ദ്രം നിർമാഹക സമിതിയംഗം രാധാകൃഷ്ണൻ രാമശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജിക്ക് ഏറെഇഷ്ടപ്പെട്ട ദണ്ഡിയാത്രയിലൂടെ ലോകപ്രസിദ്ധമായ രഘുപതി രാഘവ…… വൈഷ്ണവ ജനതോം….. തുടങ്ങി ഭജനുകൾ ആലപിച്ച് കൊണ്ട് രാമശ്ശേരി ഗാന്ധി ആശ്രമത്തിലേക്കും തുടർന്ന് സ്വാതന്ത്ര്യ സമര സേനാനി എ.കെ.രാമൻകുട്ടി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കും പദയാത്രികരെത്തി.
അഹിംസാത്മകമായ ഒരു സാമൂഹ്യ മുന്നേറ്റത്തിന്
(Non Violent Social Action) നമ്മുടെ സമൂഹത്തെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദയാത്ര സംഘടിപ്പിച്ചത്.
Structural Violence ഉം Economic Violence ഉം അടക്കമുള്ള ഹിംസയുടെ ഫലമായി നിത്യജീവിതത്തിൽ നമ്മുക്കു ചുറ്റുമുള്ള പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ഹിംസയുടെ പ്രകടമായ രൂപങ്ങളെ തിരിച്ചറിയാനും അതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും ഇവയ്ക്ക് ശാശ്വതമായ പരിഹാരം കാണാനും ഇവരെ പ്രാപ്തരാക്കേണ്ടതുണ്ട്.
ജീവിതത്തിലെ സമസ്ത മേഖലകളിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഹിംസയെ പ്രതിരോധിക്കാനും അതിജീവിക്കാനുമായി
ഈ പാവപ്പെട്ട മനുഷ്യരെ അഹിംസയുടെ പടച്ചട്ടയണിയിക്കുന്ന കർമപരിപാടിയാണ്
ഗാന്ധിജി നിർദ്ദേശിച്ചത്.
അഹിംസാത്മകമായ ജീവിതത്തിലൂടെ ഒരു പുതിയ ലോകം കെട്ടിപ്പടുക്കുന്നതിന് ഇവരെ കൈപിടിച്ചുയർത്തുന്നതിനുള്ള ഒരു കർമ്മപരിപാടി ആവിഷ്കരിക്കുന്നതിൻ്റെ ഭാഗമായാണ്
ഈ അഹിംസാ സന്ദേശ പദയാത്രയെന്ന് സർവ്വോദയ കേന്ദ്രം ഡയറക്ടർ അറിയിച്ചു.
വാർത്ത തയ്യാറാക്കിയത്
പുതുശ്ശേരി ശ്രീനിവാസൻ
ഫോൺ നമ്പർ: 9447483106.