പാലക്കാട്:ആശാവർക്കർ മാർ പൊതു പുരോഗതിയുടെ ഭാഗമാണെന്ന കാര്യം മറന്നു കൊണ്ടാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് സി.ഐ.ടി.യു.സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്ചുതൻ . ഇടതു നയം മറന്നു കൊണ്ടാണ് ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്നും ടി.കെ. അച്ചുതൻ . വിവിധ ആവശ്യങൾ ഉന്നയിച്ച് ആശ വർക്കർമാർ നടത്തിയ കല ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു ടി.കെ. അച്ചുതൻ . ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ട് വന്നത് ആശ വർക്കർമാരാണ്. ആച്ചുതാനന്ദൻ സർക്കാറിന്റെ കാലത്ത് സേവന തൽപരരായി രംഗത്ത് വന്ന ആശവർക്കർമാരെ യു.ഡി.എഫ്.സർക്കാർ വേതനം പോലും നൽകാതെ വഞ്ചിക്കുകയായിരുന്നു. ശൈലജ ടീച്ചർ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് ആശാവർക്കർമാർക്ക് മാന്യമായ വേതനം ലഭിച്ചത്. കോവിസ്, നിപ്പ തുടങ്ങിയ രോഗങ്ങളെ കീഴ്പ്പടുത്താൻ ആശാവർക്കർ മാർ അക്ഷീണം പ്രവർത്തിച്ചു. സാമൂഹിക രംഗത്ത് വൻമാറ്റത്തിന് പ്രവർത്തിക്കുന്ന ആശാവർക്കർമാരെ കേദ്ര സർക്കാർ അവഗണിക്കുകയാണ്. ഒരോ സർവ്വെ നടത്താൻ ആവശ്യപ്പെടുമ്പോഴും അടിസ്ഥാന സൗകര്യം പോലും കേദ്ര സർക്കാർ ഒരുക്കുന്നില്ല. കേരളത്തിലെ ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അന്യായമാറ്റ സ്ഥലം മാറ്റ മുൾപടെ ദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന് മാറ്റം വേണമെന്നും ടി.കെ. അച്ചുതൻ പറഞ്ഞു. ജില്ല പ്രസിഡന്റ് പത്മകുമാരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. അംബിക ചെർപ്പുളശ്ശേരി , ഹേമ, സുഗന്ധി എന്നിവർ സംസാരിച്ചു