വീട്ടമ്മയുടെ വിജയരഹസ്യം

— യു.എ.റഷീദ് പട്ടാമ്പി —

പട്ടാമ്പി :പള്ളിയാലിൽ വീട്ടിൽ സക്കറിയയുടേയും റംല്ലത്തിന്റെയും മകൾ ഫാത്തിമ A+ തിളക്കത്തിലാണ്. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ പ്ലസ്ടു തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിനുംA+ നേടി . 

പഠിക്കാൻ മിടുക്കിയായിരുന്ന ഫാത്തിമ +2 വിന പഠിക്കുമ്പോൾ വിവാഹിതയായി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല ..

ബിസിനസ്സുകാരനായ പിള്ളനാഴി വീട്ടിൽ നിഷാദാണ് ഭർത്താവ്. ഇവർക്ക് ഒരു മകൻ ഉണ്ട്. 26 വയസ്സുകാരിയായ ഫാത്തിമ  കുടുബത്തിന്റെ ഉത്തരവാദിത്വത്തിനിടയിലും ഉയർന്ന മാർക്ക് നേടണമെന്ന വാശിയോടെ ഉറക്കമൊഴിച്ച് പഠിച്ച് നേടിയതാണ് വിജയ തിളക്കം .