പാലക്കാട് ..മതേതര ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനായി കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് പോകുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സ്വരാജ് ഇന്ത്യ പാർട്ടി, പാലക്കാട് മുന്നോട്ട് പ്രവർത്തകർ കോട്ടമൈതാ നം അഞ്ചു വിളക്കിൽ പ്രകടനം നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കാനായി നടത്തുന്ന ജാതക്ക് പിന്തുണയുമായി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാഥവും ഇന്ത്യയിലെ നൂറ്റി അമ്പതോളം സന്നദ്ധ സംഘടനകളും, പൗരവകാശപ്രസ്ഥാനങ്ങളുമുണ്ട്. കോട്ടമൈതാനത്തു നടന്ന പ്രകടനത്തിന് ഡോ. അനുവറുദ്ധീൻ, പി. വിജയൻ, എസ്. രമണൻ, പോൾ ജയരാജ്, എസ്. സുരേന്ദ്രൻ, അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, ജി, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി