പട്ടാമ്പി | കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കും എന്ന സൂചന നൽകി ഡോക്ടർ ശശി തരൂർ എംപി. എല്ലായിടത്തുനിന്നും പിന്തുണയുണ്ട്. വെള്ളിയാഴ്ച്ച പത്രിക നൽകും. പട്ടാമ്പിയിൽ രാഹുൽ ഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച്ച നടത്തി.കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നത് ഇന്ത്യ മുഴുവനായി തന്നെ പിന്തുണക്കുന്നത് കൊണ്ടാണെന്ന് ഡോ.ശശി തരൂർ
രാഹുൽ ഗാന്ധിയുമായി ഫോണിൽ മുന്നേ തന്നെ സംസാരിച്ചിരുന്നു.ഗാന്ധി കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ട്.കേരളത്തിൽ നിന്നും കാര്യമായ പിന്തുണ ഉണ്ടാകുമെന്നും ശശി തരൂർ പട്ടാമ്പിയിൽ പറഞ്ഞു.