പട്ടാമ്പിയിലെ മാധ്യമ സംഘടനകൾ ലയിച്ചു

—വീരാവുണ്ണി —
പട്ടാമ്പി: കഴിഞ്ഞ എട്ട് വർഷമായി രണ്ടായി പ്രവർത്തിച്ചിരുന്ന മാധ്യമ സംഘടനകൾ ലയിച്ചു ഒരുമിച്ചു ചേരാൻ തീരുമാനിച്ചു. പാലക്കാട് എംപിയും പട്ടാമ്പിയിലെ മുൻ മാധ്യമ പ്രവർത്തകനുമായ വികെ ശ്രീകണ്ഠൻ മുൻകൈ എടുത്ത് നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പട്ടാമ്പി പ്രസ് ക്ലബും മീഡിയ സെന്ററും പരസ്പരം ലയിച്ച് ഒന്നാകാൻ തയ്യാറായത്. ഇരുകൂട്ടരും ഭിന്നിച്ച് നിന്നതിനാൽ ജനപ്രതികൾക്കും പൊതു ജനങ്ങൾക്കും ഉണ്ടായിരുന്ന പ്രയാസങ്ങളാണ് ഈലയന പ്രക്രിയ മൂലം പരിഹാരമായത്. ശ്രീകണ്ഠൻ എംപി ക്ക് പുറമെ മുഹമ്മദ് മുഹ്സിൻ എംഎൽഎ വിജയൻ പുവ്വക്കോട് മധു, റാസി തുടങ്ങിയവർ സംസാരിച്ചു.