ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതാക്കൾ തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം. ബി. രാജേഷിനെ കണ്ട് നിവേദനം നൽകി
കഴിഞ്ഞ രണ്ടു മാസമായി സംഘടന തെരുവ് നായ വിഷയത്തിലും,കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതി രേയും ജില്ലകളിൽ പരിപാടി കൾ നടപ്പിലാക്കി വരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കഴിഞ്ഞ 2 വർഷമായി എബിസി റൂൾ 2011പ്രകാരം ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ടിന്റെ കോപ്പി വിവരാവകാശം അപേക്ഷ വഴി ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ജില്ലകളിലും ബോധവത്കരണ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്
സുപ്രീം കോടതിയിൽ ഈ വിഷയം സെപ്റ്റംബർ 9 ന് ഇന്റർവീനിംഗ് അപ്പീൽ ആയി ഫയൽ ചെയ്തു.അക്രമകാരികളായ നായകളെ കൊല്ലുന്നതിനുള്ള ഉത്തരവ് നൽകാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
മാലിന്യസംസ്കരണം വേണ്ട വിധത്തിൽ സംസ്ഥാനത്തു് നടക്കുന്നില്ല. പ്ലാന്റുകൾ സ്ഥാപിച്ച അന്ന് തന്നെ പ്രവർത്തനം നിലച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ സംസ്ഥാനത്തു് നിരവധി ആണ്. നായകൾ കൂടുവാനുള്ള ഒരു കാരണം ഈ പരാജയപ്പെട്ട മാലിന്യ നിർമാർജ്ജന സംവിധാനം ആണ്.ഉത്തരവാദിത്തതോടെ ഉറവിടമാലിന്യ സംസ്കരണവും, അജൈവ, പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യ കളക്ഷനും സംസ്കരണവും സർക്കാർ വകുപ്പുകൾ ചെയ്യണം
വളർത്തു നായ്ക്കളെ റോഡിൽ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. പ്രതിരോധ കുത്തിവെപ്പുകൾ, ലൈസൻസ് നിർബന്ധമാക്കണം സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലാസുകൾ എടുക്കാനുള്ള ഉദ്യോഗസ്ഥരെ നൽകാൻ ഡിപ്പാർട്മെന്റിൽ വേണ്ട സഹകരണം ഉണ്ടാകണം.
സർക്കാരിന്റെ ഭാഗത്തുനിന്നും മന്ത്രി എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയെന്നു
ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തലയും , സംസ്ഥാന പ്രസിഡന്റ് സി. എസ്. രാധാമണിയമ്മയും വാർത്താകുറിപ്പിൽ വ്യക്തമാക്കി.