ജോജി തോമസ്
നെന്മാറ: പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പാതയിൽ നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റെയ്ഞ്ചിലെ പോത്തുണ്ടിയിൽ നബാർഡിന്റെ സാമ്പത്തികമായി സഹായത്തോടെ നിർമ്മിച്ച സംയോജിത വനം ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നാളെ രാവിലെ 10.30 ന് നിർവഹിക്കും. പോത്തുണ്ടി അണക്കെട്ടിനു സമീപത്തുള്ള നിലവിലെ ചെക്പോസ്റ്റിനു എതിർവശത്തായാണ് നബാർഡ് പദ്ധതിയിലുൾപ്പെടുത്തിയ 76:33 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടു കൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയോജിത വനം ചെക്ക്പോസ്റ്റ് . നെല്ലിയാമ്പതിയുടെ കവാടമായ പോത്തുണ്ടിയിലാണ് ചെക്ക് പോസ്റ്റ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് . ഓഫീസ്, വിനോദസഞ്ചാരികൾക്കായുള്ള ഇൻഫർമേഷൻ സെന്റർ, വനശ്രീ ഇക്കോഷോപ്പ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ കൂടാതെ സി.സി.ടി.വി. വിദൂര നിയന്ത്രിത ക്രോസ് ബാർ, സേനാംഗങ്ങൾക്കാവശ്യമായ വിശ്രമ മുറികൾ, സഞ്ചാരികൾക്കായുള്ള പ്രാഥമിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വനം വകുപ്പിനെ കൂടാതെ എക്സൈസ്, പോലീസ് സേനാംഗങ്ങൾക്കും ചെക്ക് പോസ്റ്റിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. വനശ്രീ ഇക്കോ ഷോപ്പ്, ഇൻഫർമേഷൻ സെന്റർ, നെല്ലിയാമ്പതി ഇക്കോടൂറിസത്തിന്റെ ലോഗോ പ്രകാശനവും എന്നിവയും മന്ത്രി നിർവഹിക്കും. കെ. ബാബു. എംഎൽഎ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം.പി.മുഖ്യാതിഥിയായിരിക്കും.
ഈസ്റ്റേൺ സർക്കിൾ സി സി എഫ് കെ. വിജയാനന്ദൻ ഐ.എഫ്.എസ്. സ്വാഗതവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ, പ്രിൻസിപ്പൽ സി. സി. എഫ്. ( ഫോറസ്റ്റ് മാനേജ്മെന്റ്) നോയൽ തോമസ് ഐ.എഫ്.എസ്, അഡീഷണൽ പി സി സി എഫ് (ഭരണം ) ഡോ. പി. പുകഴേന്തി ഐ.എഫ്.എസ്, സി. ലീലാമണി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി,നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ, നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. പ്രിൻസ് ജോസഫ്, പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ , വി. ഫറൂഖ്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം. പി.വി. ജയൻ, നെന്മാറ ഗ്രാമപഞ്ചായത്ത് അംഗം എന്നിവർ ആശംസ അർപ്പിക്കും നെന്മാറ ഡി. എഫ്. ഒ. അനീഷ്. സി.പി, നന്ദി പറയും.